Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Andaman Coast

ആൻഡമാൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ചെ​​​ന്നൈ: ആ​​​ൻ​​​ഡ​​​മാ​​​ൻ ദ്വീ​​​പി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള സ​​​മു​​​​ദ്ര​​​തീ​​​ര​​​ത്ത് വ​​​ൻ​​​തോ​​​തി​​​ൽ പ്ര​​​കൃ​​​തി​​​വാ​​​ത​​​ക ശേ​​​ഖ​​​രം ക​​​ണ്ടെ​​​ത്തി.

ഓ​​​യി​​​ൽ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് ന​​​ട​​​ത്തി​​​യ പ​​​ര്യ​​​വേ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് ആ​​​ൻ​​​ഡ​​​മാ​​​ൻ ദ്വീ​​​പു​​​ക​​​ളു​​​ടെ കി​​​ഴ​​​ക്ക​​​ൻ തീ​​​ര​​​ത്തു​​​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 15 കി​​​ലോ​​​മീ​​​റ്റ​​​ർ ആ​​​ക​​​ലെ​​​യു​​​ള്ള വി​​​ജ​​​യ​​​പു​​​രം 3 എ​​​ന്ന പ​​​ര്യ​​​വേ​​​ക്ഷ​​​ണ കി​​​ണ​​​റി​​​ൽ വാ​​​ത​​​ക​​​ശേ​​​ഖ​​​രം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഈ ​​​ഭാ​​​​ഗ​​​ത്തു സ​​​മു​​​ദ്ര​​​ത്തി​​​ന് 355 മീ​​​റ്റ​​​റാ​​​ണ് ആ​​​ഴം. സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​നു താ​​​ഴെ 1900 മീ​​​റ്റ​​​റി​​​ല​​​ധി​​​കം ആ​​​ഴ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ഡ്രി​​​ല്ലിം​​​ഗി​​​ലാ​​​ണ് വാ​​​ത​​​ക​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

2025 സെ​​​പ്റ്റം​​​ബ​​​റി​​​ൽ വി​​​ജ​​​യ​​​പു​​​രം 2 പ​​​ര്യ​​​വേ​​​ക്ഷ​​​ണ കി​​​ണ​​​റി​​​ലും വാ​​​ത​​​ക​​​ശേ​​​ഖ​​​രം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ആ‍ൻ​​​ഡ​​​മാ​​​ൻ ബേ​​​സി​​​നി​​​ൽ ഓ​​​യി​​​ൽ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് ന​​​ട​​​ത്തി​​​യ പ​​​ര്യ​​​വേ​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ൽ നി​​​ല​​​വി​​​ൽ കു​​​ഴി​​​ച്ച മൂ​​​ന്നു കി​​​ണ​​​റു​​​ക​​​ളി​​​ൽ ര​​​ണ്ടെ​​​ണ്ണ​​​ത്തി​​​ലും ഹൈ‍‍ഡ്രോ​​​കാ​​​ർ​​​ബ​​​ൺ സാ​​​ന്നി​​​ധ്യം ക​​​ണ്ടെ​​​ത്താ​​​നാ​​​യ​​​തു വ​​​ലി​​​യ നേ​​​ട്ട​​​മാ​​​ണ്.

വാ​​​ത​​​ക​​​ത്തി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ ഊ​​​ർ​​​ജ​​​സു​​​ര​​​ക്ഷ​​​യി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന് പെ​​​ട്രോ​​​ളി​​​യം- പ്ര​​​കൃ​​​തി​​​വാ​​​ത​​​ക വ​​​കു​​​പ്പ് മ​​​ന്ത്രി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​മു​​​ദ്രാ​​​ന്ത​​​ര പ​​​ര്യ​​​വേ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​യാ​​​യ സ​​​മു​​​ദ്ര മ​​​ന്ഥ​​​ൻ ദൗ​​​ത്യ​​​ത്തി​​​ലാ​​​ണ് നി​​​ർ​​​ണാ​​​യ​​​ക നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്. 2025ലെ ​​​സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന പ്ര​​​സം​​​​ഗ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ദ്ധ​​​തി​​​യാ​​​ണ് സ​​​മു​​​ദ്ര മ​​​ന്ഥ​​​ൻ മി​​​ഷ​​​ൻ. രാ​​​ജ്യ​​​ത്തെ ആ​​​ഴ​​​ക്ക​​​ട​​​ൽ എ​​​ണ്ണ- വാ​​​ത​​​ക നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന​​​താ​​​ണ് സ​​​മു​​​ദ്ര മ​​​ന്ഥ​​​ൻ മി​​​ഷ​​​ന്‍റെ ല​​​ക്ഷ്യം.

നി​​​ല​​​വി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ വാ​​​ത​​​ക​​​ത്തി​​​ന്‍റെ ​ഘ​​​ട​​​ന, ​ഗു​​​ണ​​​നി​​​ല​​​വാ​​​രം, ക​​​ലോ​​​റി മൂ​​​ല്യം എ​​​ന്നി​​​വ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സാ​​​മ്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. രാ​​​ജ്യാ​​​ന്ത​​​ര ആ​​​ഴ​​​ക്ക​​​ട​​​ൽ പ​​​ര്യ​​​വേ​​​ക്ഷ​​​ണ വി​​​ദ​​​​ഗ്ധ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഈ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ വി​​​പു​​​ലീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം.

കൂ​​​ടു​​​ത​​​ൽ ആ​​​ഴ​​​ക്ക​​​ട​​​ൽ പ​​​ര്യ​​​വേ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ രാ​​​ജ്യാ​​​ന്ത​​​ര വി​​​ദ​​​ഗ്ധ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണം തേ​​​ടും. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ര്യ​​​വേ​​​ക്ഷ​​​ണം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ഊ​​​ർ​​​ജാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഇ​​​റ​​​ക്കു​​​മ​​​തി​​​യെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് കു​​​റ​​​യ്ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തെ മു​​​ൻ​​​നി​​​ർ​​​ത്തി​​​യാ​​​ണ് പ​​​ര്യ​​​വേ​​​ക്ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യ​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​​ഗ​​​മാ​​​യി മു​​​ന്പ് ശ്ര​​​മി​​​ച്ച് ഉ​​​പേ​​​ക്ഷി​​​ച്ച പ​​​ര്യ​​​വേ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളും തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

ക​​​ല്‍ക്ക​​​രി, പെ​​​ട്രോ​​​ളി​​​യം എ​​​ന്നി​​​വ​​​യെ അ​​​പേ​​​ക്ഷി​​​ച്ച് മ​​​ലി​​​നീ​​​ക​​​ര​​​ണം കു​​​റ​​​ഞ്ഞ ഇ​​​ന്ധ​​​ന​​​മാ​​​ണ് പ്ര​​​കൃ​​​തി​​​വാ​​​ത​​​കം. 2030ഓ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​കെ ഊ​​​ർ​​​ജ ഉ​​​പ​​​ഭോ​​​ഗ​​​ത്തി​​​ല്‍ പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​ത്തി​​​ന്‍റെ പ​​​ങ്ക് 6%ല്‍ ​​​നി​​​ന്നും 15% ആ​​​യി ഉ​​​യ​​​ര്‍ത്താ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​ണ്ട്. ഈ ​​​ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് അ​​​ടു​​​ക്കാ​​​ന്‍ ആ​​​ന്‍ഡ​​​മാ​​​നി​​​ലെ ക​​​ണ്ടെ​​​ത്ത​​​ല്‍ സ​​​ഹാ​​​യി​​​ക്കും.

Latest News

Corehub Up